രാജസ്ഥാൻ റോയൽസിന്‍റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി മുൻ ശ്രീലങ്കൻ നായകനും വിക്കറ്റ് കീപ്പറുമായ സംഗക്കാരയെ നിയമിച്ചു. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് രാജസ്ഥാൻ റോയൽസ് വിവരം അറിയിച്ചത്.
Adding some to the #RoyalsFamily. #WelcomeSanga | #HallaBol | @KumarSanga2 pic.twitter.com/4zREps1PlW
— Rajasthan Royals (@rajasthanroyals)
January 24, 2021
2021 ഐപിഎൽ ലേലത്തിനു മുന്നോടിയായി താരങ്ങളെ റിലീസ് ചെയ്തപ്പോൾ തന്നെ ടീം ഉടമ മനോജ് ബദാലെ ഇക്കാര്യം അറിയിച്ചിരുന്നു. പുതിയ റോൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സംഗകാര പ്രതികരിച്ചു.
മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാൻ ക്യാപ്റ്റനായി നിയമിച്ചിരുന്നു. കഴിഞ്ഞ സീസണിൽ തങ്ങളെ നയിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്താണ് രാജസ്ഥാൻ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം നൽകിയത്.
















