ന്യൂഡല്‍ഹി : അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജോ ബൈഡന് ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വീറ്റിലൂടെയാണ് മോദി അഭിന്ദനം അറിയിച്ചത്.
ഇന്ത്യ- യു.എസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ബൈഡനോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി നരേന്ദ്രമോദി ട്വീറ്റില്‍ കുറിച്ചു.
My warmest congratulations to @JoeBiden on his assumption of office as President of the United States of America. I look forward to working with him to strengthen India-US strategic partnership.
— Narendra Modi (@narendramodi)
January 20, 2021
ലോകം നേരിടുന്ന പൊതുവായ വെല്ലുവിളികള്‍ക്കും സുരക്ഷയ്ക്കും സമാധാനത്തിനും ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും മോദി ട്വീറ്റ് ചെയ്തു.
















