ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന കർഷക നേതാക്കളും പഞ്ചാബിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുമടക്കം 40 പേർക്ക് എൻഐഎ നോട്ടീസ്. സംയുക്ത കിസാൻ മോർച്ച നേതാവ് ബൽദേവ് സിംഗ് സർസ ഉള്‍പ്പടെയുള്ളവര്‍ക്കാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന നിരോധിത സംഘടനയ്‍ക്ക് എതിരായ കേസിലാണ് ഹാജരാകാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സമരം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണിതെന്ന് സിർസ പ്രതികരിച്ചു. എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിനു ഹാജരാകില്ലെന്നും സിര്‍സ അറിയിച്ചു.
പ്രക്ഷോഭത്തില്‍ നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ജസ്റ്റിസിന്റെ പങ്ക് അന്വേഷിക്കുന്നതിനിടെയാണ് എന്‍.ഐ.എ നീക്കം. സമരത്തിന് സംഘടനയുടെ ഫണ്ട് ലഭിക്കുന്നുണ്ടെന്നാണ് കേന്ദ്രം ആരോപിച്ചിട്ടുണ്ട്. സമരത്തെ പിന്തുണയ്‍ക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ബല്‍തേജ് പന്നു, വ്യവസായി ഇന്ദ്രപാല്‍സിങ് ഉള്‍പ്പെടെ നാലുപേര്‍ക്കും എന്‍.ഐ.എ നോട്ടിസ് അയച്ചിട്ടുണ്ട്. സമരം ദുര്‍ബലപ്പെടുത്തുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്നാണ് കര്‍ഷകസംഘടനകളുടെ ആരോപണം.
അതേസമയം അവശ്യവസ്തുഭേദഗതിനിയമത്തില്‍ കേന്ദ്രം വിട്ടുവീഴ്ചയ്‍ക്ക് തയാറായ സാഹചര്യത്തില്‍ അടുത്ത ചര്‍ച്ചയിൽ കൂടുതൽ സമവായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രവും കര്‍ഷകസംഘടനകളും.
















