ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്ബോള്‍ താരം വെയ്ന്‍ റൂണി വിരമിച്ചു. ഡെര്‍ബി കൗണ്ടി ഫുട്ബോള്‍ ടീമിന്റെ പരിശീലകനും താരവുമായിരുന്നു.
കഴിഞ്ഞ സീസണിലാണ് താരം ഡെര്‍ബി കൗണ്ടിയില്‍ എത്തിയത്. ടീമിന്റെ സ്ഥിരം പരിശീലകനാകാനാണ് താരത്തിന്റെ തീരുമാനം. രണ്ടര വര്‍ഷത്തെ കരാറാണ് റൂണിയുമായി ഉണ്ടാക്കിയിരിക്കുന്നതെന്ന് ക്ലബ് അറിയിച്ചു.
രാജ്യാന്തര ഫുട്ബോളില്‍ ഇംഗ്ലണ്ടിനായി 120 മത്സരങ്ങള്‍ കളിച്ച റൂണി 53 ഗോളുകള്‍ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായും ഇംഗ്ലണ്ടിനായും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റിക്കാര്‍ഡും റൂണിയുടെ പേരിലാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 253 ഗോളുകള്‍ സ്വന്തമാക്കി. യുണൈറ്റഡിനൊപ്പം അഞ്ച് ലീഗ് കിരീടങ്ങളും ചാമ്ബ്യന്‍സ് ലീഗും ജയിച്ചു. എവര്ട്ടനിലാണ് താരം കരിയര്‍ തുടങ്ങിയത്. യുഎസ് ക്ലബ് ഡിസി യുണൈറ്റഡിനായി 35 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.