ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ആറാം നന്പറായ ഇന്ത്യയുടെ പി.വി. സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്.
ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ഫെല്ഡിനോടാണ് സിന്ധു പരാജയപ്പെട്ടത്. സ്കോര്‍: 16-21, 26-24, 21-13.
പുരുഷ സിംഗിള്‍സില്‍ ബി. സായ്പ്രണീത്, വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി സഖ്യവും ആദ്യ റൗണ്ടില്‍ പുറത്തായി. അതേസമയം, മിക്സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ – സാത്വിക്സായ് രാജ് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു.