ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്ൽ) ഏഴാം സീസണിൽ തുടർ തോൽവികളുമായി നിരാശപ്പെടുത്തുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ഒടുവിൽ ജംഷഡ്പൂരിനെ 3-2ന് തകര്‍ത്ത് വിജയവഴിയില്‍ തിരികെയെത്തി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ മാത്രം വിജയമാണിത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് ജംഷേദ്പുരിനെ കീഴടക്കുന്നത്. 67-ാം മിനിട്ടില്‍ 10 പേരായി ചുരുങ്ങിയിട്ടും അതിനുശേഷം രണ്ടു ഗോളുകള്‍ നേടി ബ്ലാസ്റ്റേഴ്സ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ഗോളുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ച ജോര്‍ദാന്‍ മറെയാണ് മഞ്ഞപ്പടയ്ക്ക് ആഗ്രഹിച്ച വിജയം സമ്മാനിച്ചത്.
മറെയ്ക്ക് പുറമേ കോസ്റ്റ നമോണൈസുവും ടീമിനായി ഗോള്‍ നേടി.
ജംഷഡ്പുരിനായി നെരിയൂസ് വാൽസ്കിസും ഇരട്ടഗോൾ (36, 84) നേടി. വിജയത്തോടെ 10 കളികളിൽനിന്ന് രണ്ട് ജയവും മൂന്നു സമനിലയും അഞ്ച് തോൽവിയും സഹിതം ഒൻപതു പോയിന്റുള്ള ബ്ലാസ്റ്റേല്സ് 10–ാം സ്ഥാനത്തു തന്നെ തുടരുന്നു. സീസണിലെ മൂന്നാം തോൽവി വഴങ്ങി ജംഷഡ്പുർ ആകട്ടെ, മൂന്നു ജയവും നാല് സമനിലയും സഹിതം 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.