ലണ്ടന്‍: ഓക്‌സ്ഫഡ് വാക്‌സിന് അടിയന്തര അനുമതി നല്‍കി യുകെ. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച വാക്‌സിനാണ് യുകെ അനുമതി നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍.
അതേസമയം, ഓക്‌സ്ഫഡ് വാക്‌സിന് ആനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് യുകെ. നേരത്തെ ഫൈസര്‍ വാക്‌സിനും രാജ്യം അടിയന്തര അനുമതി നല്‍കിയിരുന്നു.
അതിനിടെ, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം എട്ട് കോടി ഇരുപത്തി രണ്ട് ലക്ഷം പിന്നിട്ടു. 17,95,044 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തിമൂന്ന് ലക്ഷം കടന്നു.