പെട്രിൻജ: മധ്യ ക്രൊയേഷ്യയിലെ പെട്രിൻജയിൽ ഭൂകമ്പം. റിക്ടര്‍സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍ ഒരു പെണ്‍കുട്ടി മരിച്ചു.
ശക്തമായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയുംനിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രാദേശിക സമയം 11.30ന് ആണ് ഭൂകമ്പമുണ്ടായതെന്ന് ക്രൊയേഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് വാർത്താവിനിമയ ബന്ധവുംഗതാഗതവുംതടസ്സപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങളും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.
ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലും അയല്‍ രാജ്യങ്ങളായ ബോസ്നിയ, സെര്‍ബിയ എന്നിവിടങ്ങളിലും ഇറ്റലിയിലും വരെ ഭൂകമ്ബത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സമീപരാജ്യമായ സ്ലൊവേനിയ അണവ നിലയം അടച്ചുപൂട്ടി.
Our colleagues from Croatian Red Cross are on the ground assisting at the epicentre of the #earthquake at #Petrinja #croatia @crvenikriz_hr pic.twitter.com/tEJ58O8eab
— IFRC Europe (@IFRC_Europe)
December 29, 2020
















