ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി പതിനാറ് ലക്ഷം കടന്നു. നാലര ലക്ഷത്തിലധികം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. 17,80,850 പേര്‍ മരിച്ചു.
24 മണിക്കൂറിനിടെ അമേരിക്കയില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി തൊണ്ണൂറ്റിയേഴ് ലക്ഷം കടന്നു. 3,43,072 പേര്‍ മരിച്ചു.1.16 കോടി പേര്‍ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 1.02 കോടി പിന്നിട്ടുവെന്നത് ആശങ്ക പടര്‍ത്തുന്നു. മരണം 1.48 ലക്ഷം കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 2.77 ലക്ഷമായി കുറഞ്ഞു. 24 മണിക്കൂറിനിടെ 20,021 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 21,131 പേര്‍ രോഗമുക്തരായി. 279 പേര്‍ മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 97 ലക്ഷം കടന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 95.83 ശതമാനമാണ്.
ബ്രസീലില്‍ എഴുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,91,641 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.