റിയാദ്: കോവിഡിന്റെ ജനിതക മാറ്റത്തെ തുടർന്ന് ഏർപ്പെടുത്തിയ വിലക്കിൽ ഭാഗിക ഇളവ് നൽകി സൗദി അറേബ്യ. വിദേശികൾക്കു രാജ്യത്തുനിന്ന് പുറത്തേക്കു യാത്ര ചെയ്യാൻ അനുമതി നൽകി. വന്ദേഭാരത് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, രാജ്യത്തേക്കുള്ള വിമാനയാത്രാ വിലക്ക് ഒരാഴ്ച കൂടി തുടരും.
ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊറോണ വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെച്ചിരുന്നു. കര, നാവിക, വ്യോമമാർഗങ്ങളിലൂടെ സൗദിയിലേക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു. വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഒമാനിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകളും ഇന്നു പുലർച്ചെ പുനരാരംഭിക്കും. കടൽ, കര അതിർത്തികളും തുറക്കും.