ജിദ: സൗദി അറേബ്യയില്‍ 154 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 362220 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 6185 ആയി ഉയര്‍ന്നു.
അതേസമയം, 175 പേര്‍ ഇന്ന് രോഗമുക്തി നേടി. 353179 പേര്‍ ഇതുവരെ രോഗമുക്തരായി.
നിലവില്‍ രാജ്യത്ത് 2856 പേരാണ് കോ’വിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 391 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.