കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി കുവൈറ്റ്. ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജനിതക വ്യതിയാനം ഉള്ള പുതിയ തരം കൊറോണ വൈറസ് പടരുന്ന പ്രത്യേക സാഹചര്യത്തിലാണ് തീരുമാനം.
ഇന്ന് രാത്രി 11ന് അടക്കുന്ന കുവൈറ്റ് വിമാനത്താവളം ജനുവരി ഒന്നിന് വീണ്ടും തുറക്കും.
വാണിജ്യ സര്‍വീസുകളും കര അതിര്‍ത്തികളും അടച്ചിടും.
ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശയെ തുടര്‍ന്നാണ് നടപടിയെന്ന് സര്‍ക്കാര്‍ വക്താവ് താരിക് അല്‍ മുസറം വ്യക്തമാക്കി.