ഗസ്നി: അഫ്ഗാനിസ്താനിലെ ഗിലാന്‍ ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ 15 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ഖുര്‍ആന്‍ പാരായണ ചടങ്ങില്‍ പങ്കെടുത്ത കുട്ടികള്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
ഗസ്നി പ്രവിശ്യയിലെ ഒരു വീട്ടിനുള്ളിലാണ് ഇരട്ട സ്ഫോടനം നടന്നത്.
സ്ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായി പജ് വോക് അഫ്ഗാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.