ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്രിസ്ത്യന്‍ പള്ളിക്ക് മുന്നില്‍ വെടിവെയ്പ്. അക്രമിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. അക്രമിയ്ക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായ പരുക്കുണ്ടെന്നാണ് വിവരം.
ക്രിസ്മസ് കരോളിനായി ഒത്തുകൂടിയ ജനങ്ങള്‍ക്കിടയിലേക്ക് ആണ് അക്രമി വെടിയുതിര്‍ത്തത്. ഇതേ തുടര്‍ന്ന് പൊലീസ് തിരിച്ചും വെടിവെച്ചു. മറ്റ് ആര്‍ക്കും പരിക്കുകളില്ല. വൈകുന്നേരം നാല് മണിയോട് കൂടിയായിരുന്നു സംഭവമെന്ന് ദൃക്സാക്ഷ്യം വഹിച്ച മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി. മാന്‍ഹാട്ടനിലെ സെന്റ് ജോണ്‍ ദ ഡിവൈന്‍ കത്തീഡ്രലിലായിരുന്നു സംഭവം. കത്തീഡ്രലിന്റെ പടികളില്‍ നിന്നായിരുന്നു വെടിയുതിര്‍ക്കല്‍. വളരെ വലിയ ഒച്ചയായിരുന്നുവെന്നും 10 മീറ്റര്‍ അകലെ വച്ചാണ് അക്രമി ഷൂട്ട് ചെയ്തതെന്നും അവര്‍ പറഞ്ഞു.