ഒമാനില്‍ രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. 211 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 125,326 ആയി. ആകെ 1454 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
പുതിയതായി 214 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 116720 പേരാണ് രോഗമുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.1 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 143 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 72 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.