മുംബൈ : മറാഠി, ഹിന്ദി സിനിമകളിൽ നാലു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടൻ രവി പട്‌വർധൻ (84) അന്തരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഹിന്ദി, മറാഠി ഭാഷകളിലായി ഏകദേശം 200 ഓളം സിനിമകളില്‍ ഇദേഹം വേഷമിട്ടുണ്ട്.
ഹിന്ദിയില്‍ സോബ്, അങ്കുഷ്, യശ്വന്ത് എന്നിവയാണ് പ്രധാന സിനിമകള്‍. 2019 ല്‍ മറാഠി ഷോ അഗബായി സസുബായിലും പങ്കെടുത്തിരുന്നു.