ഡല്‍ഹി: ഇന്ത്യയിൽ നടക്കുന്ന കര്‍ഷക സമരത്തില്‍ വീണ്ടും പരസ്യ പ്രസ്താവനയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എവിടെയും സമാധാനപരമായി സമരം നടത്തുന്നവരുടെ അവകാശങ്ങള്‍ക്ക് ഒപ്പമാണ് കാനഡയെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പരസ്യ പ്രതികരണം. ഇന്ത്യ- കാനഡ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇങ്ങനെയൊരു മറുപടി ജസ്റ്റിന്‍ ട്രൂഡോ നല്‍കിയത്.
കഴിഞ്ഞ ദിവസം കര്‍ഷക പ്രതിഷേധത്തില്‍ ആശങ്ക പ്രകടിപ്പിച്ച ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചത്. ട്രൂഡോയുടെ ഈ പരാമര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും വിഷയത്തില്‍ വ്യക്തമായ ധരണയില്ലാത്ത അഭിപ്രായ പ്രകടനമാണ് ട്രൂഡോ നടത്തിയതെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തെ കുറിച്ച് ആദ്യം പ്രതികരിച്ച ലോക നേതാക്കളില്‍ ഒരാളാണ് ട്രൂഡോ. കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നിലപാടിനുള്ള കനത്ത തിരിച്ചടിയായിരുന്നു ഇത്. കര്‍ഷക പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കയുളവാക്കുന്നതാണെന്നും അവകാശങ്ങള്‍ക്ക് വേണ്ടിയും സമാധാനപരമായി പോരാടുന്ന കര്‍ഷകരുടെയും കൂടെയാണ് കാനഡ നിലകൊള്ളുന്നതെന്നുമായിരുന്നു ട്രൂഡോയുടെ പരാമാര്‍ശം.