അബുദാബി: യുഎഇയില്‍ 1,285 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 171,434 ആയി. ഇവരില്‍ 156,380 പേരാണ് ഇതിനോടകം രോഗമുക്തരായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 713 പേര്‍ രോഗമുക്തരായി.
അതേസമയം, നാല് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 580 ആയി.
136,483 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ ഉടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്.
നിലവില്‍ 14,474 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 1.69 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്.