യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി യൂറോ എന്ന പേരില്‍ പൊതു കറന്‍സി ഉണ്ടാക്കിയ മാതൃകയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഏകീകൃത കറന്‍സിക്കുള്ള സാധ്യതകള്‍ തെളിയുന്നു.
ഇതിന്റെ മുന്നോടിയായി സൌദി അറേബ്യയും യു എ ഇ യും ആദ്യം സംയുക്ത ഡിജിറ്റല്‍ കറന്‍സി ഇറക്കാനുള്ള സര്‍വേ നടപടികളും പഠനങ്ങളും പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. യു എ ഇ കേന്ദ്ര ബാങ്കും സൌദി കേന്ദ്ര ബാങ്കും സംയുക്തമായാണ് പുതിയ കറന്‍സി ഇറക്കുക. ‘ആബെര്‍’ എന്ന പേരിലാണ് പുതിയ കറന്‍സി നിലവില്‍ വരിക.
ഗള്‍ഫിലെ ഏറ്റവും പ്രമുഖ രാജ്യങ്ങള്‍ തമ്മിലുള്ള ഈ സംയുക്ത സംരഭം വിജയം കണ്ടാല്‍ മേഖലയിലെ വിവിധ രാജ്യങ്ങള്‍ തമ്മിലും ഗള്‍ഫില്‍ ആകെയുള്ള പ്രബല രാജ്യങ്ങള്‍ തമ്മിലും സംയുക്തമായി ഡിജിറ്റല്‍ കറന്‍സിക്കുള്ള നീക്കങ്ങള്‍ ശ്ക്തമാകാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇത് മേഖലയിലെ വാണിജ്യ വ്യാപാര ഇടപാടുകള്‍ക്കും വിപണിയെ ശക്തമാക്കുന്നതിനും ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍.
ഇപ്പോള്‍ യു എ ഇ കേന്ദ്ര ബാങ്കും സൌദി കേന്ദ്ര ബാങ്കും സംയുക്തമായി നടത്തിയ വിലയിരുത്തലുകളില്‍ ഇരു രാജ്യങ്ങളിലെയും സാമ്പത്തിക മേഖല പ്രതീക്ഷയിലാണ്.