പാലക്കാട്: ഷൊര്‍ണ്ണൂര്‍ നഗരസഭാ മുന്‍ അധ്യക്ഷനും സിപിഎം ജില്ലാകമ്മിറ്റിയംഗവുമായ എംആര്‍ മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും.
സര്‍ക്കാര്‍ നിര്‍ദേശാനുസരണം ഡിസംബര്‍ രണ്ടിന് നാമനിര്‍ദേശ പത്രിക നല്‍കും. ഡിസംബര്‍ അവസാനത്തോടെ എംആര്‍ മുരളിക്ക് പുതിയ ചുമതലയേല്‍ക്കാനാവും. നിയമസഭയിലെ ഹിന്ദു എംഎല്‍എമാരുടെ വോട്ടോടെയാണ് ദേവസ്വം ബോര്‍ഡിലേക്കുള്ള അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷേത്രങ്ങളുള്‍പ്പെടുന്നതാണ് മലബാര്‍ ദേവസ്വം ബോര്‍ഡ്.