കാസർഗോഡ്: കാഞ്ഞങ്ങാട് ബിജെപി-സിപിഎം സംഘര്‍ഷത്തിൽ രണ്ട് പേര്‍ക്ക് പരുക്ക്. സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനും ബിജെപി പ്രവര്‍ത്തകനുമാണ് പരുക്ക്.
ഇന്നലെ വൈകിട്ട് ഏഴരയോടെ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ ബിജെപി പ്രവർത്തകനായ വൈശാഖിന് പരുക്കേറ്റിരുന്നു. ഒരാഴ്ച മുന്‍പ് സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ച കേസിലെ പ്രതിയാണ് വൈശാഖ്.
വൈശാഖിനെ ആക്രമിച്ചതോടെ സിപിഎം ഏരിയ കമ്മിറ്റി അംഗം സുകുമാരന്റെ വീട്ടിലെത്തി ബിജെപി പ്രവര്‍ത്തര്‍ കത്തികൊണ്ട് ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചു. കത്തി തടഞ്ഞ സുകുമാരന്റെ കൈയ്ക്കാണ് പരുക്കേറ്റത്. ഇരുവരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പാര്‍ട്ടികളിലെയും അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രദേശത്ത് വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.