പാലക്കാട്: ജില്ലയില്‍ ഇന്ന് 306 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ 183 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 111 കേസുകളാണ് ഉള്ളത്.
ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്നത് ഒമ്ബതു പേര്‍ക്കും കോവിഡ് ബാധിച്ചു. മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം, 271 പേര് രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6496 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര് കണ്ണൂര്‍, 39 പേര് തൃശ്ശൂര്‍, 22 പേര് കോഴിക്കോട്, 24 പേര് എറണാകുളം, 104 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.