ന്യൂ ഡൽഹി:മെഡിക്കല്‍ പ്രോഫഷനലുകള്‍ക്ക് അവസരം. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയിൽ) റൂർക്കേല ഹോസ്പിറ്റലിലേക്ക് മെഡിക്കൽ പ്രഫഷനലുകളെ (സ്പെഷലിസ്റ്റ്) റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ആകെ 37 ഒഴിവുകളാണുള്ളത്. നവംബർ 30വരെ അപേക്ഷിക്കാം. ഒഴിവുകൾ,
സ്പെഷലിസ്റ്റ് (ഇ-3): അനസ്തേഷ്യ-1, ഡെൻറൽ-1, ഡെർമറ്റോളജി -2, ജനറൽ സർജറി -5, ജനറൽ മെഡിസിൻ -5, മൈക്രോ ബയോളജി -1, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി -2, ഒഫ്താൽമോളജി -1, ഓർത്തോപീഡിക്സ്-2, പീഡിയാട്രിക്സ്-1, പതോളജി-1, പൾമണറി മെഡിസിൻ -2, സൈക്യാട്രി-1, റേഡിയോളജി. ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ MD/MS/DNB/MDS. യോഗ്യത നേടിക്കഴിഞ്ഞ് മൂന്നുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയമാണ് യോഗ്യത. 30.11.2020ൽ 41 വയസ്സ് ആണ് പ്രായപരിധി.