ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകള്‍ നവംബര്‍ 30 വരെ അടഞ്ഞുകിടക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി).
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ഉത്തരവിന്റെ തലക്കെട്ട് തന്നെ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് പി.ഐ.ബി ട്വിറ്ററില്‍ കുറിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന്‍, സെപ്റ്റംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഈ ഉത്തരവിന് നവംബര്‍ മാസം വരെ കാലാവധിയുണ്ടെന്നും പി.ഐ.ബി ട്വിറ്ററിലൂടെ വ്യക്തമാക്കി.