അബുദാബി: ഐ.പി.എല്ലിൽ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. അബുദാബി ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം നടക്കുക. അവസാന അഞ്ചുമത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഇനി ബാക്കിയുള്ള രണ്ടുമത്സരങ്ങളില്‍ ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. 12 മത്സരങ്ങളില്‍ നിന്നും 12 പോയന്റുകളാണ് പഞ്ചാബിനുള്ളത്.
മറുവശത്തുള്ള രാജസ്ഥാന് പ്ലേ ഓഫില്‍ കയറണമെങ്കില്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിക്കണം. . ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ സഞ്ജു സാംസണിന്റെയും രാഹുല്‍ തെവാട്ടിയയുടെയും പ്രകടന മികവിലാണ് ജയം സ്വന്തമാക്കിയത്. ഇരു ടീമുകൾക്കും ഇത് നിർണ്ണായക മത്സരമാണ്.