കാര്‍ത്തി നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ‘സുല്‍ത്താന്‍’ ഫസ്റ്റ്‌ലുക്ക് എത്തി. ചാട്ടയുമായി നില്‍ക്കുന്ന കാര്‍ത്തിയെ പോസ്റ്ററില്‍ കാണാം. ഗീത ഗോവിന്ദം ഫെയിം രശ്മിക മന്ദാനയാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി എത്തുന്നത്. ഭാഗ്യരാജ് കണ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ് സുല്‍ത്താന്‍. ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തും.