ദുബായ് : ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. വൈകിട്ട് 7.30 ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ രാജസ്ഥാനും ഹൈദരാബാദിനും ഇന്ന് വിജയിച്ചേ മതിയാകൂ. ഇരുടീമുകള്‍ക്കും ഇന്ന് നിര്‍ണായക മത്സരമാണ്.
മൂന്നു വിജയങ്ങളാണ് സണ്‍റൈസേഴ്‌സിനുള്ളത്. അതേസമയം നാല് വിജയങ്ങളുമായാണ് സ്റ്റീവന്‍ സ്മിത്തും സംഘവും ഇറങ്ങുന്നത്. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഫോമിലേക്കുയരുന്നത് രാജസ്ഥാന് പ്രതീക്ഷ പകരുന്നുണ്ട്. ബെൻ സ്‌റ്റോക്‌സ്, രാഹുല്‍ തെവാട്ടിയ, ജോസ് ബട്‌ലര്‍, ഉത്തപ്പ എന്നിവർ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് പ്രതീക്ഷ.