ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമത്തില്‍ ആശങ്കയറിച്ച് ഐക്യരാഷ്ട്ര സഭ. ഹത്രാസ്, ബല്‍റാംപൂര്‍ സംഭവങ്ങള്‍ പരാമര്‍ശിച്ചാണ് ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവന. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിനും പൊതു സമൂഹത്തിനും എല്ലാ പിന്തുണ നല്‍കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഐക്യരാഷ്ട്ര സഭ.