പാലക്കാട്: ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 360 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 13 പേര്, വിദേശത്തുനിന്ന് വന്ന 4 പേര്, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 119 പേര് എന്നിവര്‍ ഉള്‍പ്പെടും. 186 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5149 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍,കോട്ടയം ജില്ലകയിലും, രണ്ടുപേര്‍ തിരുവനന്തപുരം, മൂന്നുപേര്‍ ആലപ്പുഴ,18 പേര് വീതം തൃശ്ശൂര്‍, കോഴിക്കോട്, 34 പേര് മലപ്പുറം, 43 പേര് എറണാകുളം ജില്ലകളിലും പേര് ചികിത്സയിലുണ്ട്.