ദുബായ്: സൂപ്പര്‍ ഓവറില്‍ പഞ്ചാബിനെ തകര്‍ത്ത് ഡല്‍ഹിക്ക് തകർപ്പൻ വിജയം. മത്സരം സമനില ആയതിനെ തുടര്‍ന്ന്‍ സൂപ്പർ ഓവറിലേക്ക് നീണ്ട ഐപിഎൽ പോരാട്ടത്തിൽ ഏകപക്ഷീയ പ്രകടനത്തോടെ കിങ്സ് ഇലവൻ പഞ്ചാബിനെ ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെടുത്തി. മുഹമ്മദ് ഷമിയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന മൂന്നു റണ്‍സ് രണ്ടു പന്തില്‍ തന്നെ ഡല്‍ഹി കണ്ടെത്തി. സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്കായി പന്തെറിഞ്ഞ കാഗിസോ റബാദ കെ.എല്‍ രാഹുലിനെയും നിക്കോളാസ് പുരനെയും രണ്ടു റണ്ണിനിടെ തന്നെ മടക്കിയിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 157 റൺസ്. മറുപടി ബാറ്റിങ്ങിൽ പഞ്ചാബും എട്ടു വിക്കറ്റ് നഷ്ടത്തിൽ 157 റൺസിൽ ഒതുങ്ങിയതോടെയാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനെ വെറും രണ്ട് റൺസിന് ഓൾഓട്ടാക്കിയ കഗീസോ റബാദയാണ് ഡൽഹിയുടെ വിജയശിൽപി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. ആറാം സ്ഥാനത്തിറങ്ങി തകര്‍ത്തടിച്ച മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ഡല്‍ഹിയെ 157-ല്‍ എത്തിച്ചത്. 21 പന്തുകള്‍ നേരിട്ട സ്‌റ്റോയ്‌നിസ് മൂന്നു സിക്‌സും ഏഴു ഫോറുമടക്കം 52 റണ്‍സെടുത്തു. ക്രിസ് ജോര്‍ദന്റെ അവസാന ഓവറില്‍ തകര്‍ത്തടിച്ച സ്‌റ്റോയ്‌നിസ് ഡല്‍ഹി സ്‌കോര്‍ 150 കടത്തി. 30 റണ്‍സാണ് ആ ഓവറില്‍ പിറന്നത്.
തകര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. ആദ്യ നാല് ഓവറിനുള്ളില്‍ മൂന്നു വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (0) റണ്ണൗട്ടായപ്പോള്‍ പൃഥ്വി ഷാ (5), ഷിംറോണ്‍ ഹെറ്റ്മയര്‍ (7) എന്നിവരെ മുഹമ്മദ് ഷമി മടക്കി.
പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ – ഋഷഭ് പന്ത് സഖ്യമാണ് ഡല്‍ഹി ഇന്നിങ്‌സ് താങ്ങി നിര്‍ത്തിയത്. ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഐ.പി.എല്ലില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന രവി ബിഷ്‌ണോയ് നിലയുറപ്പിച്ച പന്തിനെ മടക്കിയതോടെ ഈ കൂട്ടുകെട്ടിന് അവസാനമായി. അരങ്ങേറ്റ മത്സരം കളിച്ച അണ്ടര്‍ 19 ലോകകപ്പ് താരം രവി ബിഷ്‌ണോയ് നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ചവെച്ചു.
29 പന്തില്‍ നിന്ന് നാലു ഫോറുകളോടെ ഋഷഭ് 31 റണ്‍സെടുത്തു. 32 പന്തില്‍ നിന്ന് മൂന്നു സിക്‌സറുകളടക്കം 39 റണ്‍സെടുത്ത ശ്രേയസ് അയ്യരെ തന്റെ രണ്ടാം സ്‌പെല്ലില്‍ ഷമി മടക്കി. മികച്ച ബൗളിങ് പ്രകടനവുമായി കളംനിറഞ്ഞ മുഹമ്മദ് ഷമി നാല് ഓവറില്‍ വെറും 15 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി.
ഡൽഹി ടീം: ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, ഷിംറോൺ ഹെറ്റ്മയർ, മാർക്കസ് സ്റ്റോയ്നിസ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗീസോ റബാദ, ആൻറിച് നോർജെ, മോഹിത് ശർമ
പഞ്ചാബ് ടീം: ലോകേഷ് രാഹുൽ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, കരുൺ നായർ, സർഫറാസ് ഖാൻ, ഗ്ലെൻ മാക്സ്‌വെൽ, നിക്കോളാസ് പുരാൻ, കൃഷ്ണപ്പ ഗൗതം, ക്രിസ് ജോർദാൻ, ഷെൽഡൺ കോട്രൽ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി