പാലക്കാട്: ജില്ലയില്‍ ഇന്ന് 289 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്ബര്‍ക്കത്തിലൂടെ 178 പേര്‍ക്കു രോഗം ബാധിച്ചു. രോഗം ബാധിച്ചവരില്‍ 13 ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒമ്ബതു പേര് വിദേശത്തു നിന്നും വന്നവരാണ്. 89 പേരുടെ രോഗ ഉറവിടം അറിവില്ല. 145 പേര് രോഗമുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2188 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തൃശൂര്‍, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലും രണ്ടുപേര്‍ വയനാട്, നാലുപേര്‍ എറണാകുളം, 11 പേര് കോഴിക്കോട്, 31 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.