യുഎസ് ഓപ്പണ്‍ കിരീടം ജപ്പാന് താരം നവോമി ഒസാക്കക്ക്. ബെലാറസിന്റെ വിക്ടോറിയ അസരങ്കയെ തോല്‍പ്പിച്ചാണ് നാലാം സീഡ് ആയ ഒസാക്കയുടെ കിരീട നേട്ടം. ഒരു മണിക്കൂര്‍ 53 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 1-6, 6-3, 6-3 എന്ന സ്കോറിനായിരുന്നു നാലാം സീഡായ ഒസാക്കയുടെ ജയം.
ഒസാക്കയുടെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 2018ല്‍ യു.എസ് ഓപ്പണും 2019ല്‍ ആസ്ട്രേലിയന്‍ ഓപ്പണും ഒസാക്ക നേടിയിരുന്നു. അതേസമയം യുഎസ് ഓപ്പണ്‍ ഫൈനലില്‍ മൂന്നാം തവണയാണ് അസരങ്ക പരാജയപ്പെടുന്നത്.
നേരത്തെ, സിന്‍സിനാറ്റി ഫൈനലില്‍ പരിക്കേറ്റു പുറത്ത് പോയി അസരങ്കക്ക് മുമ്ബില്‍ കിരീടം കൈവിടേണ്ടി വന്ന ഒസാക്കക്ക് ഈ കിരീടനേട്ടം മധുര പ്രതികാരം കൂടി ആയി.