ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണിന്റെ മത്സരങ്ങളുടെ സമയക്രമം ബിസിസിഐ പുറത്തുവിട്ടു. സെപ്റ്റംബര്‍ 19ന് അബുദാബിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഉദ്ഘാടന മത്സരം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും.
സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ മൂന്നു വരെയുള്ള ദിവസങ്ങളിലെ സമയക്രമമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു വേദികളിലായി 46 മത്സരങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. ഇതില്‍ 36 മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 7.30നും പത്ത് മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നുമാണ് നടക്കുന്നത്.