കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ ശനിയാഴ്ച 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 83 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത് ) ഡോ.എ.വി. രാംദാസ് അറിയിച്ചു. 83 പേര്‍ക്ക് രോഗം ഭേദമായി.
കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5981 പേരാണ്. ഇവരില്‍ 4951 പേര് വീടുകളിലും 1030 പേര് സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 279 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.ഇന്ന് 356 പേര് കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1651 പേരാണ്. ജില്ലയില്‍ ഇതുവരെയായി 5890 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇവരില്‍ 4197 പേര് ഇതുവരെയായി രോഗവിമുക്തരായിട്ടുണ്ട്.
ഇനി 659 സാന്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വേയടക്കം ശനിയാഴ്ച 1305 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 293 എണ്ണം ആര്‍ടിപിസിആര്‍ പരിശോധനകളും 1012 എണ്ണം ആന്റിജന്‍ പരിശോധനകളുമാണ്. ഇതുവരെയായി 65637 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ജില്ലയില്‍ 42 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ ആകെ 65637 സാന്പിളുകളാണ് പരിശോധിച്ചത്.