പാലക്കാട്: പാലക്കാട് ജില്ലയില്‍ ശനിയാഴ്ച 100 പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സന്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 56 പേര്, വിദേശത്ത് നിന്ന് വന്ന 6 പേര്, ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്ന 7 പേര്, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 31 പേര് എന്നിവര്‍ ഉള്‍പ്പെടും. 112പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 539 ആയി. ജില്ലയില്‍ ചികിത്സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 11 പേര് എറണാകുളം ജില്ലയിലും പത്ത് പേര് തൃശൂര്‍ ജില്ലയിലും, 14 പേര് കോഴിക്കോട് ജില്ലയിലും 17 പേര് മലപ്പുറം ജില്ലയിലും രണ്ടുപേര്‍ വീതം കണ്ണൂര്‍ വയനാട് ജില്ലകളിലും ഒരാള്‍ പത്തനംതിട്ട ജില്ലയിലും ചികിത്സയിലുണ്ട്.