പാലക്കാട്: പാലക്കാട് ജില്ലയില്‍ മലപ്പുറം സ്വദേശി ഉള്‍പ്പെടെ 127 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സന്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 75 പേര് , ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 19 പേര്,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 6 പേര്, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 27 പേര് എന്നിവര്‍ ഉള്‍പ്പെടും. 93പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
പുതുപ്പരിയാരം എഫ് എച്ച് സി യിലേ ആരോഗ്യപ്രവര്‍ത്തക(40) എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 834 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 8 പേര് തൃശൂര്‍ ജില്ലയിലും 10 പേര് കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും 10 പേര് മലപ്പുറം ജില്ലയിലും 16 പേര് എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.