കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 102 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 86 പേര്‍ക്കു സന്പര്‍ക്കം മൂലമാണു രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും 12 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 3174 ആയി. ഇവരില്‍ വ്യാഴാഴ്ച രോഗമുക്തി നേടിയ 116 പേരടക്കം 2138 പേര് ആശുപത്രി വിട്ടു.