കാസർകോട്: ഇന്ന് ജില്ലയില്‍ 101 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര് വിദേശത്ത് നിന്നെത്തിയവരുമാണ്. 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5430 പേര്
വീടുകളില്‍ 4462 പേരും സ്ഥാപനങ്ങളില്‍ 968 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5430 പേരാണ്. പുതിയതായി 431 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1674 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 900 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 336 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 111 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 121 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
4294 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 522 പേര് വിദേശത്ത് നിന്നെത്തിയവരും 377 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3395 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3123 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 33 ആയി.