പാലക്കാട്: ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 8 പേര്, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 2 പേര്, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 12 പേര് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. 250 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 642 ആയി. പാലക്കാട് ജില്ലക്കാരായ 19 പേര് തൃശൂര്‍ ജില്ലയിലും 10 പേര് കോഴിക്കോട് ജില്ലയിലും 2 പേര് കണ്ണൂര്‍ ജില്ലയിലും 7 പേര് മലപ്പുറം ജില്ലയിലും 8 പേര് എറണാകുളം ജില്ലയിലും ചികിത്സയില്‍ ഉണ്ട്.