കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ ബുധനാഴ്ച 174 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 154 പേര്‍ക്കു സന്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 15 വിദേശത്ത് നിന്നും അഞ്ച് പേര് ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡിഎംഒ ഡോ. എ.വി. രാംദാസ് അറിയിച്ചു. 89 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 4149 പേരും സ്ഥാപനങ്ങളില്‍ 970 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5119 പേരാണ്. പുതിയതായി 322 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1263 സാന്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 831 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 296 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 62 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 152 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ ബുധനാഴ്ച 89 പേര്‍ക്ക് രോഗം ഭേദമായി. ഉദുമ ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ രോഗവിമുക്തരുള്ളത് (22 പേര്). മധൂര്മൂന്ന്, വലിയപറന്പരണ്ട്, മംഗല്‍പ്പാടി നാല്, പള്ളിക്കര 12, മടിക്കൈ ഒന്ന്, കാസര്‍ഗോഡ് എട്ട്, മീഞ്ച മൂന്ന്, ചെമ്മനാട് ഏഴ്, പനത്തടി ഒന്ന്, കാഞ്ഞങ്ങാട് മൂന്ന്, കോടോം ബേളൂര്‍ നാല്, മഞ്ചേശ്വരം ഒന്ന്, നീലേശ്വരം നാല്, തൃക്കരിപ്പൂര്‍ അഞ്ച്, പടന്ന രണ്ട്, പിലിക്കോട് ഒന്ന്, കയ്യൂര്‍ചീമേനി ഒന്ന്, കള്ളാര്‍ ഒന്ന്, വെസ്റ്റ് എളേരി രണ്ട്, ദേലന്പാടി ഒന്ന്, ചെറുതാഴം (കണ്ണൂര്‍ ജില്ല) ഒന്ന്, ഉദുമ 22 എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗവിമുക്തരായവരുടെ കണക്ക്.