കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ക്ക് സന്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഒരാള്‍ വിദേശത്തുനിന്നും ഒന്പതുപേര് അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 2,357 ആയി. ഇവരില്‍ ബുധനാഴ്ച രോഗമുക്തി നേടിയ 44 പേരടക്കം 1,636 പേര് ആശുപത്രി വിട്ടു. കോവിഡ് സ്ഥിരീകരിച്ച 16 പേര് മരണപ്പെട്ടു. ബാക്കി 698 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.