കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 61 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 111 പേര്‍ക്ക് സന്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര് വിദേശത്തു നിന്നും എട്ടു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2231 ആയി. ഇവരില്‍ ചൊവ്വാഴ്ച രോഗമുക്തി നേടിയ 58 പേരടക്കം 1592 പേര് ആശുപത്രി വിട്ടു. കോവിഡ് സ്ഥിരീകരിച്ച 16 പേര് ഉള്‍പ്പെടെ 22 പേര് മരണപ്പെട്ടു. ബാക്കി 617 പേര് ആശുപത്രികളില്‍ ചികിത്സയിലാണ്.