രാത്രിയിൽ കയ്യിൽ കിട്ടുന്നതെന്തും വലിച്ചു വാരി കഴിക്കുന്ന പ്രകൃതം പലർക്കുമുണ്ട്. രാത്രയിലെ ഭക്ഷണം വണ്ണം വയ്ക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്. അത്താഴം കഴിച്ചതിനു ശേഷം ആയാസപ്പെട്ട പണികളൊന്നും ചെയ്യാത്തതിനാൽ തന്നെ വയറിൽ വെസൽ ഫാറ്റ് അടിയുവാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ രാത്രയിലെ ഭക്ഷണം മിതവും, നല്ലതുമായിരിക്കണം.
ചേരുവകൾ
അരമുറി തേങ്ങാ ചിരകിയത്, ഒരു സ്പൂൺ മുഴുവൻ മല്ലി, ഒരു സ്പൂൺ കുരുമുളക്, 3 അല്ലി വെളുത്തുള്ളി, 3 വറ്റൽ മുളക്, വേപ്പില 2 ഇതൾ എന്നിവ വെളിച്ചെണ്ണയിൽ ചുവക്കെ വറുത്തു കോരി അരച്ചു വയ്ക്കുക.
തയാറാക്കുന്നവിധം
ചേന 150 ഗ്രാം. ഏത്തയ്ക്ക 150 ഗ്രാം. ബീറ്റ്റൂട്ട് 100 ഗ്രാം. പടവലം 50 ഗ്രാം. ഉരുളക്കിഴങ്ങ് 50 ഗ്രാം. മത്തങ്ങ 50 ഗ്രാം. കടല 100 ഗ്രാം കുതിർത്തത്.
പച്ചക്കറിയെല്ലാം ഒരു കടലയുടെ വലുപ്പത്തിൽ നുറുക്കി കഴുകി, അടി കട്ടിയുള്ള പാത്രത്തിലിട്ട് അതിലേക്കു കാൽ സ്പൂൺ വീതം മഞ്ഞൾ പൊടി, മുളകു പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു വേവിക്കാൻ വയ്ക്കുക. അതിലേക്കു കടല വേവിച്ചു ചേർക്കുക.
കഷണങ്ങൾ വെന്ത് (ആവശ്യമെങ്കിൽ ചെറിയ കഷണം ശർക്കരയും ചേർക്കാം) വെള്ളം വറ്റിക്കഴിയുമ്പോൾ അരച്ചു വച്ചിരിക്കുന്ന അരപ്പു ചേർത്ത് ഇളക്കി വാങ്ങി വയ്ക്കുക. കാൽ മുറി തേങ്ങാക്കൊത്ത് അരിഞ്ഞു മാറ്റി വയ്ക്കുക.
ഒരു ചെറിയ പാനിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകു പൊട്ടിച്ച് ഒരു സ്പൂൺ ഉഴുന്നു പരിപ്പ് ഇട്ട് തേങ്ങാ കൊത്തിയതു ചേർത്ത് മൂത്തു കഴിയുമ്പോൾ 2 വറ്റൽ മുളക് മുറിച്ചതും 2 ഇതൾ വേപ്പിലയും ചേർത്തു താളിച്ച് ഒഴിക്കുക. അതിലേക്ക് ഒരു സ്പൂൺ ഗരംമസാലയും ചേർത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കാം.