പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 19 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന രണ്ടു പേര്, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന രണ്ടു പേര്, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ ആറു പേര് എന്നിവര്‍ ഉള്‍പ്പെടും. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 849 ആയി. 102 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ ചികില്‍സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര് കോഴിക്കോട് ജില്ലയിലും അഞ്ചു പേര് മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര് തൃശൂര്‍ ജില്ലകളിലും ചികില്‍സയില്‍ ഉണ്ട്.