തിരുവനന്തപുരം: ഒടിടി പ്ലാറ്റ്ഫോമില്‍ തീയറ്റര്‍ റിലീസിന് മുന്‍പേ ചിത്രങ്ങള്‍ റിലീസ് നല്‍കുന്നവരുമായി മേലില്‍ സഹകരിക്കണ്ട എന്ന് തീയറ്റര്‍ സംഘടനയായ ഫിലിം എക്സിബിറ്റെഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള അറിയിച്ചു.
എന്നാല്‍ ആന്റോ ജോസഫ് സംവിധാനം ചെയ്ത ‘കിലോമീറ്റെഴ്സ് ആന്‍ഡ് കിലോമീറ്റെഴ്സ്’ എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കി. തീയറ്റര്‍ റിലീസിന് മുന്പ് ചിത്രം പൈറസി നേരിട്ടതിനാല്‍ ഇനി റിലീസ് നീണ്ടു പോയാല്‍ അദ്ദേഹത്തിന് വന്‍ നഷ്ടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം എന്ന് സംഘടന അറിയിച്ചു.
തീയറ്റര്‍ സംഘടനയുടെ ഈ തീരുമാനതിനോട് ഇതൊനോടകം തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധി സമയത്ത് തീയറ്റര്‍ സംഘടനയുടെ ഇത്തരമൊരു തീരുമാനം മനുഷത്വരഹിതമെന്നാണ് ആരോപണം.