കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം 68 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പിലിക്കോട് പഞ്ചായത്തിലെ 50 കാരന്, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 32 കാരന് എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍. ഉറവിടമറിയാത്ത ഒരാളടക്കം 66 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര് ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്.
കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടായിരുന്ന കാസര്‍ഗോഡ് ജില്ലക്കാരായ 58 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍ഗോഡിലെ 16 പേര്, ചെങ്കളയിലെ ഏഴുപേര്‍, മധൂരിലെ ആറ് പേര്, തൃക്കരിപ്പൂരിലെ അഞ്ചുപേര്‍, പടന്ന, കാറഡുക്കയിലെ നാലു പേര് വീതം, ഉദുമ, ബെള്ളൂര്‍, പള്ളിക്കര മൂന്ന് പേര് വീതം, കുംബഡാജെ, നീലേശ്വരം എന്നിവിടങ്ങളിലെ രണ്ട് പേര് വീതം, കാഞ്ഞങ്ങാട്, മുളിയാര്‍, ചെമ്മനാട് ഒന്ന് പേര് വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗം വിമുക്തരായവരുടെ കണക്ക്.
വീടുകളില്‍ 3583 പേരും സ്ഥാപനങ്ങളില്‍ 1405 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4988 പേരാണ്. പുതിയതായി 336 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 974 സാന്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1137 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 192 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 285 പേരെ ഡിസ്ചാര്‍ജ് ചെയ്തു.