പാലക്കാട്: ജില്ലയില്‍ ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 48 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. കോവിഡ് സ്ഥിരീകരിച്ചവരില്‍ 20 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 30 പേര് വിവിധ രാജ്യങ്ങളില്‍ നിന്നും വന്നതാണ്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 609 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേര് കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, ആറുപേര്‍ മലപ്പുറം ജില്ലയിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.
ജില്ലയില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട ഉറവിടമറിയാതെ രോഗബാധ ഉണ്ടായ മാത്തൂര്‍ സ്വദേശിയും ആന്ധ്രാപ്രദേശില്‍ നിന്നു വന്ന ശേഷം മരണപ്പെട്ട വേങ്ങശ്ശേരി സ്വദേശിയും ഇന്ന് രോഗം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. 33 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.