പാലക്കാട്: പാലക്കാട് ജില്ലയില്‍ 136 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സന്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 54 പേര്, ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്ന 38 പേര്, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 35 പേര്, ഉറവിടം അറിയാത്ത രോഗബാധയുണ്ടായ 9 പേര് എന്നിവര്‍ ഉള്‍പ്പെടും. 40 പേര്‍ക്കാണ് രോഗമുക്തി.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 525 ആയി. ഇവര്‍ക്കുപുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേര് കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, ആറുപേര്‍ മലപ്പുറം ജില്ലയിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്.