പാലക്കാട്: പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സന്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 20 പേര്, ഇതര സംസ്ഥാനങ്ങളില്‍നിന്നു വന്ന 12 പേര്, വിവിധ രാജ്യങ്ങളില്‍നിന്നു വന്ന 13 പേര്, ഉറവിടമറിയാത്ത രോഗബാധ ഉണ്ടായ 5 പേര് എന്നിവര്‍ ഉള്‍പ്പെടും. 56 പേര് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 405 ആയി. ജില്ലയില്‍ ചികിത്സയിലുള്ളവര്‍ക്കു പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ചു പേര് കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്.