മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യുഎഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് മത്സരങ്ങള്‍. ഐപിഎല്ലിന്റെ ചൈനീസ് സ്പോണ്സറെയും മാറ്റില്ല. വിവോ ഐപിഎല്‍ സ്പോണ്‍സറായി തുടരും. ഐപിഎല്‍ ഭരണ സമിതി യോഗത്തിന്റേതാണ് തീരുമാനം. ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി ഞായറാഴ്ച ചേര്‍ന്ന ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ അറിയിച്ചു.
മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് ആരംഭിക്കും. മുന്‍ സീസണുകളില്‍ എട്ട് മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളാണ് ഇപ്പോള്‍ അരമണിക്കൂര്‍ നേരത്തെ നടത്താന്‍ തീരുമാനിച്ചത്. സീസണില്‍ 10 ഡബ്ള്‍ ഹെഡേഴ്സ് (ഒരേദിനം രണ്ട് മത്സങ്ങള്‍) ഉള്‍പ്പെടെയാവും ഷെഡ്യൂള്‍ പ്രഖ്യാപിക്കുക. കാണികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ബി.സി.സി.െഎ പ്രതിനിധി അറിയിച്ചു.
കളിക്കാര്‍ക്കുള്ള വിസ നടപടികള്‍ ആരംഭിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടീം സ്ക്വാഡ് ലിമിറ്റ് 24ആയി നിശ്ചയിച്ചു. കോവിഡ് സബ്സ്റ്റിറ്റ്യൂഷനും അനുവദിക്കും.
മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐ..പി..എല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. അന്താരാഷ്‌ട്ര വിമാന സര്‍വീസിന് പല രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഐ.പി.എല്‍ നടത്താനുള്ള നീക്കം ബി.സി.സി.ഐ സജീവമാക്കിയത്.